തിരുവനന്തപുരം: ലോകകപ്പ് ഫുട്‌ബോളിന്റെ ആവശേവും ലഹരിയും ആവാഹിച്ച് സമഗ്രമായി തയ്യാറാക്കിയ 'മാതൃഭൂമി സ്‌പോര്‍ട്‌സ് മാസിക' ലോകകപ്പ് ഫുട്‌ബോള്‍ പ്രത്യേക പതിപ്പ് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്ടന്‍ ഐ.എം.വിജയന് നല്‍കി മന്ത്രി എം.വിജയകുമാര്‍ പ്രകാശനം ചെയ്തു.
68 പേജ് വീതമുള്ള രണ്ടു പുസ്തകങ്ങള്‍, 32 പേജ് ബുക്ക്‌ലെറ്റ്, 16 പേജ് കളര്‍ പോസ്റ്റര്‍ എന്നിവയടങ്ങിയതാണ് സ്‌പോര്‍ട്‌സ് മാസികയുടെ ലോകകപ്പ് പ്രത്യേക പതിപ്പ്. എല്ലാ ടീമുകളുടെയും ഘടന, കേളീശൈലികള്‍, കളിക്കാരുടെ മുഴുവന്‍ പട്ടിക, പ്രമുഖ എഴുത്തുകാരായ എന്‍.എസ്.മാധവന്‍, സന്തോഷ് ഏച്ചിക്കാനം, കെ.എല്‍.മോഹന വര്‍മ, എം.പി.സുരേന്ദ്രന്‍ എന്നിവരുടെ വിലയിരുത്തലുകള്‍ എന്നിവ പ്രത്യേക പതിപ്പിലുണ്ട്. 32 പേജ് ബുക്ക്‌ലെറ്റില്‍ ലോകത്തിലെ പ്രധാന സ്‌ട്രൈക്കര്‍മാരെക്കുറിച്ചുള്ള വിവരണങ്ങളും ചിത്രങ്ങളുമുണ്ട്.
അര്‍ജന്റീനാതാരം ലയണല്‍ മെസ്സിയുടെ ചിത്രമടങ്ങിയ ഡബിള്‍ ഡമ്മി പോസ്റ്ററില്‍ സ്‌കോര്‍ ചാര്‍ട്ടും ഫിക്‌സ്ചറുമുണ്ട്. ഇന്ത്യയിലെ ഒന്നാമത്തെ സ്‌പോര്‍ട്‌സ് മാസികയായ 'മാതൃഭൂമി സ്‌പോര്‍ട്‌സ് മാസിക' യുവതലമുറയ്ക്ക് അമൂല്യമായ നിധിയാണെന്ന് പ്രകാശനച്ചടങ്ങില്‍ മന്ത്രി എം.വിജയകുമാര്‍ പറഞ്ഞു. ഏറ്റവും ആധികാരികമായാണ് ലോകക്കപ്പ് പ്രത്യേകപതിപ്പ് തയ്യാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകകപ്പ് കാണാന്‍ പ്രമുഖ സ്റ്റേഡിയങ്ങളില്‍ കൂറ്റന്‍ ടി.വി.സ്‌ക്രീനുകള്‍ വെയ്ക്കാന്‍ പരിപാടി ആസൂത്രണം ചെയ്യുകയാണെന്നും അദ്ദേഹം അറിയിച്ചു. 50 കോടി രൂപ മുടക്കുമുതലോടെ മഞ്ചേരിയില്‍ പണികഴിപ്പിക്കുന്ന ഫുട്‌ബോള്‍ അക്കാദമിയുടെ ആദ്യഘട്ടം നിര്‍മാണപ്രവൃത്തി ജൂണില്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മുന്‍ കേരള ഗോള്‍കീപ്പര്‍ എം.വി.നെല്‍സണ്‍, 'മാതൃഭൂമി' ഡെപ്യൂട്ടി എഡിറ്റര്‍ എന്‍.ബാലകൃഷ്ണന്‍, സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് എം.ഹരികുമാര്‍, റീജണല്‍ മാനേജര്‍ എന്‍.എസ്.വിനോദ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

Posted by Remesh BCG ,for football fans in CDAC
______________________________________ Scanned and protected by Email scanner
No comments:
Post a Comment