.

Consolation Prizes Sponsored by......

Consolation Prizes Sponsored by... Brazil Fans (BCG,HDG),England Fans (HDG),Portugal Fans (BCG),Germany Fans (CDAC),Brains College,Kulathur, Sooraj J (Ex-BCG)

Thursday, June 3, 2010

ഉറുഗ്വായ് ഫുട്‌ബോള്‍ മരിച്ചിട്ടില്ല

ണ്ടു തവണ ലോക ചാമ്പന്‍്യമാരായ ഉറുഗ്വായ് ടീം ഇത്തവണ ഡീഗോ ഫോര്‍ലാന്റെ സ്വര്‍ണക്കാലുകളിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്. ഫോര്‍ലാന്റെ ഗോളടി മികവിലാണ് അത്‌ലറ്റികൊ മാഡ്രിഡ് യൂറോപ്പാ ലീഗില്‍ ചമ്പ്യന്മാരായത്. ഫൈനലില്‍ ഫുള്‍ഹാമിനെതിരെ നേടിയ രണ്ട് ഗോളുകളും ഫോര്‍ലാന്റെവകയായിരുന്നു. യൂറോപ്പാ ലീഗിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളായ ഫോര്‍ലാന്‍ ഉറുഗ്വായ് പ്രതിക്ഷകളെക്കുറിച്ച്

ഡീഗോ ഫോര്‍ലാന്‍
ഉറുഗ്വായ്ക്ക് വേണ്ടി 62 കളികളില്‍ നിന്ന് 24 ഗോള്‍.
യൂറോപ്പാ ലീഗ് ചാമ്പ്യന്‍മാരായ അത്‌ലറ്റികൊ മാഡ്രിഡ് താരം.
രണ്ട് തവണ യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം. 2002 ലോകകപ്പില്‍ കളിച്ചു.
 

? രണ്ടുതവണ ലോകചാമ്പ്യന്‍മാരായെങ്കിലും ഉറുഗ്വായ് ഫുട്‌ബോളിന്റെ സുവര്‍ണകാലം കഴിഞ്ഞെന്നാണ് വിലയിരുത്തല്‍. എന്തുകൊണ്ടാണിത് സംഭവിച്ചത്. 

ഈ ചോദ്യത്തിന് ഉത്തരം നല്‍കാനുള്ള യോഗ്യത എനിക്കുണ്ടെന്ന് തോന്നുന്നില്ല. ഞാന്‍ ചെറുപ്രായത്തില്‍തന്നെ രാജ്യം വിട്ടിരുന്നു. പൊതുവെ പറയുകയാണെങ്കില്‍ സാമ്പത്തികവും സാമൂഹികപരവുമായ കാരണങ്ങള്‍ കാണാം. എന്നാല്‍ ഫുട്‌ബോള്‍ രാജ്യത്ത് വളരെ ആവേശത്തോടുകൂടിത്തന്നെ മുന്നോട്ടു പോവുന്നുണ്ട്. 

? ആരാധകര്‍ക്ക് ആവേശം നല്‍കാന്‍ ഇത്തവണ ടീമിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ

തീര്‍ച്ചയായും. 2006-ല്‍ യോഗ്യത നേടാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ഇത്തവണ മികച്ച പ്രകടനം പുറത്തെടുക്കാന്‍ എല്ലാവരും ഉത്സാഹത്തിലാണ്. പ്ലേഓഫിലെ കടുത്ത പോരാട്ടത്തില്‍ കോസ്റ്റാറിക്കയെ കീഴടക്കിയാണ് ടീം യോഗ്യത നേടിയത്. 

? വ്യക്തിപരമായും താങ്കള്‍ക്ക് വലിയ നേട്ടമായി ലോകകപ്പ് യോഗ്യത. 2002-ല്‍ യുവതാരമായിരുന്നെങ്കില്‍ 2010ല്‍ ഏറ്റവും പരിചയസമ്പന്നനായ കളിക്കാരില്‍ ഒരാളാണ് എന്നത് കൂടുതല്‍ ഉത്തരവാദിത്വം നല്‍കുന്നുണ്ടോ

യുവതാരമായാലും മുതിര്‍ന്ന താരമായാലും ലോകകപ്പില്‍ കളിക്കുകയെന്നത് ഏറ്റവും സന്തോഷവും ആവേശവും നല്‍കുന്നകാര്യമാണ്. അവിടെ ഏറ്റവും മികച്ച കളി കാഴ്ചവെക്കാന്‍ എല്ലാവരും ശ്രമിക്കും.

? സെനഗലിനെതിരെ ഗോള്‍ നേടാനായെങ്കിലും 2002ലെ അനുഭവങ്ങള്‍ അത്രമിച്ചതായിരുന്നില്ല താങ്കള്‍ക്ക്.

അന്ന് ഞങ്ങള്‍ക്ക് കാര്യമായ മുന്നേറ്റം നടത്താനായില്ലെന്നത് ശരിതന്നെ. എന്നാല്‍ ലോകകപ്പില്‍ കളിച്ച അനുഭവം മറക്കാനാവാത്തതാണ്.

?ഇത്തവണ ആതിഥേയരായ ദക്ഷിണാഫ്രിക്ക ഉള്‍പ്പെട്ട ഗ്രൂപ്പ് 'എ'യിലാണ് ഉറുഗ്വായ്

ആതിഥേയരെ നേരിടാന്‍ ഒരു ടീമും ഇഷ്ടപ്പെടില്ല. സ്റ്റേഡിയത്തില്‍ ആര്‍പ്പുവിളിക്കുന്ന ആരാധകര്‍ക്കെതിരെ കളിക്കുകയെന്നത് എളുപ്പമല്ല.

?കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ഫ്രാന്‍സും മെക്‌സിക്കോയുമാണ് മറ്റ് ടീമുകള്‍

അപ്രവചനീയമായ ഗ്രൂപ്പാണിത്. മത്സരഫലങ്ങള്‍ എങ്ങനെയാവുമെന്ന് പറയാന്‍ കഴിയില്ല. ഏറെ മുന്നേറാന്‍ കഴിവുള്ള ടീമാണ് ഫ്രാന്‍സ്. ഏഴ് ലോകകപ്പ് കളിച്ച പാരമ്പര്യമുള്ള ടീമാണ് മെക്‌സിക്കോ

?രണ്ടാംവട്ടത്തിലേക്ക് ഉറുഗ്വായ് മുന്നേറുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ

ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. എന്നാല്‍ ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനം നേടുകയെന്നത് കടുപ്പംതന്നെ.

?വ്യക്തിപരമായി എന്ത് ലക്ഷ്യമാണ് താങ്കള്‍ക്ക് മുന്നിലുള്ളത്.

രണ്ടാം റൗണ്ടിലെത്തുകയെന്നതാണ് ആദ്യലക്ഷ്യം. ഗോളുകള്‍ നേടാനായാല്‍ സന്തോഷം. എന്നാല്‍ വ്യക്തിപരമായി ലക്ഷ്യങ്ങള്‍ മുന്നില്‍വെച്ചല്ല കളിക്കാനിറങ്ങുന്നത്. അത് അനാവശ്യ സമ്മര്‍ദമുണ്ടാക്കും.

?അത്‌ലറ്റികൊ മാഡ്രിഡിന് വേണ്ടി യൂറോപ്പാകപ്പ് നേടിയ ശേഷമാണ് താങ്കള്‍ ലോകകപ്പിനെത്തുന്നത്. ക്ലബ് ഫുട്‌ബോളില്‍ ഏറ്റവും മികച്ച നേട്ടമായിരുന്നില്ലെ യൂറോപ്പാകപ്പ്.

ശരിയാണ്. ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലറ്റികൊയ്ക്ക് മികവ് കാട്ടാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യ രണ്ടു കളികഴിഞ്ഞപ്പോള്‍ത്തന്നെ മുന്നേറാന്‍ കഴിയില്ലെന്ന് ഉറപ്പായി. പിന്നീട് ഗ്രൂപ്പില്‍ മൂന്നാമതായി ലീഗിന് യോഗ്യത നേടാനായിരുന്നു ശ്രമം. ആ ലക്ഷ്യം നേടാനായി.

?പിന്നീടുള്ളത് ചരിത്രം

ഫൈനലില്‍ വിജയഗോള്‍ നേടാനായതില്‍ ഏറെ അഭിമാനമുണ്ട്. ചാമ്പ്യന്‍സ് ലീഗിലും തിളങ്ങാനാവുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അതിന് കഴിഞ്ഞില്ല. യൂറോപ്പാ ലീഗില്‍ അവസരങ്ങള്‍ മുതലെടുത്തു. ഫൈനലില്‍ ഫുള്‍ഹാമിനെ തോല്പിക്കാനായത് കൂടുതല്‍ സംതൃപ്തി നല്‍കുന്നു.

?അലക്‌സ് ഫെര്‍ഗൂസന്റെ കീഴില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ താങ്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. താങ്കളെപ്പോലെ മികവ് കാട്ടുന്ന താരങ്ങള്‍ക്ക് ഇംഗ്ലണ്ടില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കാന്‍ അവസരം ലഭിക്കണമെന്ന് കരുതുന്നുണ്ടോ

ഇംഗ്ലണ്ടില്‍ കൂടുതല്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ ഞാന്‍ കൂടുതല്‍ സന്തോഷവാനാകുമായിരുന്നു എന്ന് സമ്മതിക്കാന്‍ മടിയില്ല. എന്നാല്‍ മാഞ്ചസ്റ്റര്‍ പോലുള്ള വന്‍ ടീമുകളില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാത്തതിനെക്കുറിച്ച് പരാതിപറയുന്നതില്‍ കാര്യമില്ല. അത്‌ലറ്റികൊയില്‍ ഞാന്‍ സംതൃപ്തനാണ്.


?അവഗണിക്കപ്പെടുമ്പോഴാണ് താങ്കള്‍ കൂടുതല്‍ കരുത്തോടെ തിരിച്ചുവരുന്നത്. ലോകകപ്പ് പ്ലേഓഫ് തന്നെ ഉദാഹരണം.

ഇക്കാര്യങ്ങള്‍ ഞാന്‍ നിഷേധിക്കുന്നില്ല. ഏതായാലും ലോകകപ്പാണ് മുന്നിലുള്ളത്. ഞങ്ങള്‍ ആവേശഭരിതരാണ്.

No comments:

Post a Comment