ഫുട്ബോള്‍ ലോകത്ത് എല്ലാക്കാലത്തും തലയെടുപ്പുള്ള ശക്തി ബ്രസീലാണെന്നു പറയുന്നതെന്തുകൊണ്ട് എന്നതിനുത്തരം തേടി അധികം വിഷമിക്കേണ്ടതില്ല. എല്ലാക്കാലത്തും ബ്രസീല്‍ പുറത്തെടുത്തിട്ടുള്ള കളിമികവും കളിക്കാരുടെ പ്രതിഭയും ടീമെന്ന നിലയില്‍ അവര്‍ പ്രകടിപ്പിക്കുന്ന ഉത്സാഹവുമൊക്കെയാണ്. ബ്രസീലില്‍ ഒരു കുഞ്ഞു ജനിക്കുമ്പോള്‍ ആശുപത്രിയില്‍ ഒരു ഫുട്ബോള്‍ അവനെ കണികാണിക്കുന്നു എന്നു പോലും പറയാറുണ്ട്.
അവര്‍ക്ക് ഫുട്ബോളിനോടുള്ള ആത്മബന്ധം അത്രത്തോളമുണ്െടന്നതാണ് ഇതു വെളിവാക്കുന്നത്. ലോകകപ്പിന്റെ ചരിത്രത്തില്‍ പ്രധാനപ്പെട്ട എല്ലാ റിക്കാര്‍ഡുകളും ബ്രസീലിന്റെ പേരിലാണ്. അഞ്ചുപ്രാവശ്യമാണ് അവര്‍ ലോകകിരീടം ഉയര്‍ത്തിയത്.
1958, 62, 70, 94, 2002 എന്നീ വര്‍ഷങ്ങളിലാണ് ബ്രസീല്‍ ലോകകിരീടം അണിഞ്ഞത്. നാലു വര്‍ഷം ലോകകിരീടം ഉയര്‍ത്തിയ ഇറ്റലായാണ് രണ്ടാമത്. ജര്‍മനിക്ക് മൂന്നും അര്‍ജന്റീനയ്ക്കും ഉറുഗ്വെയ്ക്കും രണ്ടുവീതവും ഇംഗ്ളണ്ട്, ഫ്രാന്‍സ് എന്നീ ടീമുകള്‍ക്ക് ഓരോ പ്രാവശ്യവും ലോകകപ്പ് ലഭിച്ചു.
ഇതുവരെയുള്ള 19 ലോകകപ്പുകളിലും യോഗ്യത നേടിയ ഒരേ ഒരു രാജ്യം ബ്രസീലാ ണ്. 2014-ലെ ലോകകപ്പ് ബ്രസീലില്‍ നടക്കുന്നതുകൊണ്ടുതന്നെ അടുത്തതിലും ബ്രസീലിനു യോഗ്യതയായി. അങ്ങനെ 20 തവണയും ബ്രസീല്‍ ലോകകപ്പ് സാന്നിധ്യം ഉറപ്പിച്ചു. ഏറ്റവും കൂടുതല്‍ ഫൈനല്‍ കളിച്ചരാജ്യം, ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച രാജ്യം, ഏറ്റവും കൂടുതല്‍ ഗോളുകള്‍, ജയം സ്വന്തമാക്കിയ രാജ്യം എന്നിങ്ങനെ ലോകകപ്പിലെ മഹത്തായ എല്ലാ റിക്കാര്‍ഡുകളും ബ്രസീലിന്റെ പേരിലാണ്.
ലോകകപ്പിലെ പ്രധാന റിക്കാര്‍ഡുകള്‍
ഏറ്റവും കൂടുതല്‍ ലോകകപ്പില്‍ പങ്കെടുത്ത രാജ്യം - ബസീല്‍(20)
ഏറ്റവും കൂടുതല്‍ തവണ കപ്പുയര്‍ത്തിയ രാജ്യം- ബ്രസീല്‍
ഏറ്റവും കൂടുതല്‍ ഫൈനല്‍ കളിച്ചത്- ബ്രസീല്‍, ജര്‍മനി എന്നീ ടീമുകള്‍ ഏഴു വീതം.
ഏറ്റവും കൂടുതല്‍ സെമി കളിച്ചത്- ജര്‍മനി
ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചത്- ജര്‍മനി, ബ്രസീല്‍ 92 വീതം
ഏറ്റവും കൂടുതല്‍ ജയം - ബ്രസീല്‍, 64 മത്സരങ്ങളില്‍
ഏറ്റവും കൂടുതല്‍ തോറ്റ ടീം- മെക്സിക്കോ 22
ഏറ്റവും കൂടുതല്‍ സമനില- ജര്‍മനിയും ഇറ്റലിയും 19 വീതം.
ഏറ്റവും കുറച്ചു മത്സരം കളിച്ച രാജ്യം- ഇന്തോനേഷ്യ,(1) ഡച്ച് ഈസ്റ്റ് ഇന്‍ഡീസ്(1)
ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രാജ്യം- ബ്രസീല്‍ 201
ഏറ്റവും കൂടുതല്‍ ഗോള്‍ വഴങ്ങിയ രാജ്യം- ജര്‍മനി
കാനഡ, ചൈന, ഇന്തോനേഷ്യ, ഡച്ച്് ഈസ്റ്റ് ഇന്‍ഡീസ്, ഗ്രീസ്, ട്രീനിഡാഡ് ആന്‍ഡ് ടുബാഗോ, കോംഗോ എന്നീ രാജ്യങ്ങളള്‍ ഒരു ഗോളുപോലും അടിച്ചിട്ടില്ല
പരസ്പരം ഏറ്റവും കൂടുതല്‍ ഏറ്റുമുട്ടിയ രാജ്യങ്ങള്‍ ബ്രസീല്‍- സ്വീഡന്‍(7)
ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഏറ്റുമുട്ടിയത് ബ്രസീല്‍- ഇറ്റലി, അര്‍ജന്റീന- ജര്‍മനി രണ്ടു വീതം
ഒരു ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിജയം- ബ്രസീല്‍ 7 (2002)
ഏറ്റവും കൂടുതല്‍ ഗോളുകള്‍ ഹങ്കറി 27 (1954)
തുടര്‍ച്ചയായി ലോക കീരിടം നേടിയ രാജ്യങ്ങള്‍- ഇറ്റലി (1934, 1938), ബ്രസീല്‍(1958, 1962)
തുടര്‍ച്ചയായി ഫൈനല്‍ കളിച്ച രാജ്യങ്ങള്‍- ജര്‍മനി (1982, 1986, 1990), ബ്രസീല്‍ 1994, 1998, 2002
തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ജയിച്ച ടീം- ബ്രസീല്‍ 11
തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തോറ്റ ടീം- മെക്സിക്കോ 9
വ്യക്തികള്‍
ഏറ്റവും കൂടുതല്‍ തവണ ലോകകപ്പില്‍ പങ്കെടുത്തവര്‍- അന്റോണിയോ ബാര്‍ബജാല്‍ (മെക്സിക്കോ), മത്തേയൂസ്(ജര്‍മനി) എന്നിവര്‍ അഞ്ചുവീതം
ഏറ്റവും കൂടുതല്‍ തവണ ലോക ചാമ്പ്യനായ ടീമിലെ അംഗം- പെലെ 3-(1958, 1962, 1970)
ഏറ്റവും കൂടുതല്‍ മത്സരം കളിച്ചത്- മത്തേയൂസ് 25
ഏറ്റവും കൂടുതല്‍ ജയിച്ചത് - കഫു(ബ്രസീല്‍) 16
ലോകകപ്പ് ഫൈനലില്‍ കൂടുതല്‍ കളിച്ച ക്യാപ്റ്റന്‍- കഫു(3)
ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ക്യാപ്റ്റന്‍- മാറഡോണ(അര്‍ജന്റീന) 16
പകരക്കാരനായി ഇറങ്ങിയ താരം- ഡെനില്‍സണ്‍ (ബ്രസീല്‍) 11
ലോകകപ്പ് കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം- നോര്‍മന്‍
വൈറ്റ്സൈഡ്(അയര്‍ലന്‍ഡ്) 17 വര്‍ഷവും 41 ദിവസവും
ലോകകപ്പ് കളിച്ച ഏറ്റവും പ്രായമുള്ള താരം- റോജര്‍മില്ല(കാമറൂണ്‍)42
ഗോളുകള്‍
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ - റൊണാള്‍ഡോ(ബ്രസീല്‍ 1998-2006) 15
യോഗ്യതാ റൌണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍- അലിദേയി(ഇറാന്‍) 35
ഒരു ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത് -ജസ്റ്റ് ഫോളോറന്റെ (ഫ്രാന്‍സ്) 13
ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം -ഒലേക് സലേംഗോ (റഷ്യ)5
ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ - ജിയോഫ് ഹസ്റ് 3 (ഇംഗ്ളണ്ട്-വെസ്റ് ജര്‍മനി, 1966)
ഹാട്രിക് നേടിയവര്‍ -മാര്‍ക്കോസ് കോള്‍(ഹങ്കറി), ജസ്റ്റ് ഫോന്റെയിന്‍(ഫ്രാന്‍സ്), ജെര്‍ഡ് മുള്ളര്‍ (വെസ്റ് ജര്‍മനി), ഗബ്രിയേല്‍ ബാറ്റിസ്റ്യൂട്ട.
ഏറ്റവും കൂടുതല്‍ ഗോള്‍ പിറന്ന ലോകകപ്പ് -1998, 171
ഏറ്റവും കുറവ് ഗോള്‍ പിറന്ന ലോകകപ്പ് -1930, 1934 70
പരിശീലകര്‍
ഏറ്റവും കൂടുതല്‍ പരിശീലിപ്പിച്ച കോച്ച് -ഹെല്‍മുറ്റ് ഷോണ്‍ ജര്‍മനി, 25 മത്സരം
കിരീടങ്ങള്‍ -വിട്ടോറിയോ പോസോ, ഇറ്റലി 2
______________________________________ Scanned and protected by Email scanner
No comments:
Post a Comment