ഓടാന്‍ കയ്യാത്തോണ്ടാ...ഇല്ലേ ഇദിലും നന്നായി റപ്‌റി നിക്കാന്‍ ഞമ്മക്ക് കയ്യും. ബെറുതനേ ഒന്ന് മുട്ടീറ്റ് ബീണാ പോലും, പഹയന്മാര് ചോപ്പെടുത്ത് കാട്ടണ്. ഇമ്പളെ കക്കാനീം ക്ലോസേനീം പോലെ എമ്പാടും പേരെ കാര്‍ഡ് കാട്ടി ബെരട്ടീക്ക്ണീന്ന്. ഇത് ബരേക്കും 14 ചോപ്പും 209 മഞ്ഞേം കൊടുത്തു കയിഞ്ഞ് പോലും. കയിഞ്ഞ കുറി എല്ലാമ്പാടി 28 ചോപ്പും 345 മഞ്ഞേം ഇന്ടായിക്കിണീന്ന് ഞമ്മക്ക് അറിയായിറ്റല്ല. പക്കേങ്കില് അന്ന് കളിക്കാരെ കയ്യീലിരിപ്പ് കൊണ്ടായിര്ന്ന്. ഇക്കുറി റപ്‌റിമാരെ തലേല് ഒന്നും ഇരിപ്പില്ലാത്തോണ്ടും.
അതേ..പുഡ്‌ബോളീന്ന് പറഞ്ഞാ ലേശൊക്കെ തട്ടീം മുട്ടീന്നൊക്കെ ഇരിക്കും. അല്ലാണ്ട്, അപ്പര്‍ത്ത് കളിക്ക്‌ന്നോന്റെ ചോല് കയ്യിട്ട്, 'പന്ത് തരോ ഇസ്റ്റ്യാ'ന്ന് ശോയിക്കാന്‍ പറ്റോ? ബല്യ കുളൂസില് റപ്‌റിയാന്ന് പറഞ്ഞ് നടന്നാ പോര, കളി അറ്യണം. കപ്പി നിക്കണ കുണ്ടന്‍മാര്‍ക്ക് ഗോള് സമ്മയിക്കാ, പന്ത് പോസ്റ്റിന്റവുത്ത് പോയിറ്റും ഗോളല്ലാന്ന് പറിയാ, കണ്ണ് കണ്ടോര്‍ക്കെല്ലാം മഞ്ഞേം ചോപ്പും ബാരി ബാരി കൊടുക്കാ... ഇബനൊക്കെ ബണ്ടീം ബലേം ഇണ്ടാക്കാനായിറ്റ് തന്നെ പോന്ന്ക്കാണ്. ഇനി ആകപ്പാടി അഞ്ചെട്ട് കളീം കൂട്യേ ബാക്കിള്ളൂ. അയിലും ബേണ്ടാതീനം കാണിച്ചാ, പടച്ചോനാണെ, ഞമ്മള് ബെള്ളേന്ന് ആളെ ബിട്ട് തല്ലിക്കും, കണ്ടോളീ...
--
By Ranjith K R
No comments:
Post a Comment