ബ്യൂണസ് അയേര്‍സ്: ലോകകപ്പ് ക്വാര്‍ട്ടറില്‍ ജര്‍മനിയോട് തോറ്റ് നാട്ടില്‍ തിരിച്ചെത്തിയ അര്‍ജന്റീന ഫുട്‌ബോള്‍ ടീം പ്രസിഡന്റ് ക്രിസ്റ്റിന കിര്‍ച്‌നര്‍ ഒരുക്കിയ സ്വീകരണം നിരസിച്ചു.
പ്രസിഡന്റിന്റെ കൊട്ടാരത്തിലായിരുന്നു ടീമിനായി സ്വീകരണം ഒരുക്കിയിരുന്നത്. ക്വാര്‍ട്ടറില്‍ ജര്‍മനിയോട് തോറ്റ് പുറത്തായ ടീം പ്രസിഡന്റിന്റെ ആതിഥ്യം സ്വീകരിക്കുന്നതിലെ അനൌചിത്യം ചൂണ്ടിക്കാട്ടിയാണ് ടീം അംഗങ്ങള്‍ ക്ഷണം നിരസിച്ചത്.
പ്രതിസന്ധി ഘട്ടത്തിലും ടീമിനെ കൈവിടാതിരുന്ന പ്രസിഡന്റിന്റെ വലിയ മനസ്സിന് ടീം അംഗങ്ങള്‍ നന്ദി പറഞ്ഞിട്ടുണ്ട്. വിരുന്നിന് തങ്ങള്‍ അനര്‍ഹരാണെന്ന തോന്നലാണ് ടീം അംഗങ്ങളെക്കൊണ്ട് ഇത്തരമൊരു നിലപാട് എടുക്കാന്‍ നിര്‍ബന്ധിതരാക്കിയതെന്നും യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് അതിന് അര്‍ഹതയുണ്ടെന്നും കിര്‍ച്‌നര്‍ പറഞ്ഞു.
ടീം അംഗങ്ങളെ സ്വീകരിക്കാനായി താന്‍ കാത്തിരിക്കുകയാണെന്നും കിര്‍ചനര്‍ വ്യക്തമാക്കി. ജര്‍മനിയ്‌ക്കെതിരെ തോറ്റപ്പോള്‍ എല്ലാവര്‍ക്കും അത് വിഷമമായി എന്നത് സത്യമാണ്. എന്നാല്‍ അതിനെക്കുറിച്ചോര്‍ത്ത് ഇരിക്കാതെ ടീം ശക്തമായി തിരിച്ചുവരണമെന്നും കിര്‍ച്‌നര്‍ പറഞ്ഞു.
ജര്‍മനിയ്‌ക്കെതിരായ മത്സരശേഷം ഞാന്‍ മറഡോണയെ വിളിച്ചിരുന്നു. എന്നാല്‍ സംസാരിക്കാനായില്ല. അദ്ദേഹം ഫോണിലൂടെ പൊട്ടിക്കരയുകയായിരുന്നു. എന്റെ എല്ലാ പിന്തുണയും ഞാന്‍ അദ്ദേഹത്തിന് വാഗ്ദാനം ചെയ്യുന്നു. കാരണം ഫുട്‌ബോള്‍ കൊണ്ട് ഒരു രാജ്യത്തെ മുഴുവന്‍ ആനന്ദസാഗരത്തിലാറാടിച്ച മറ്റൊരു കളിക്കാരന്‍ ഞങ്ങള്‍ക്കില്ല-കിച്‌നര്‍ പറയുന്നു.
അയല്‍ക്കാര്‍ക്ക് വിപരീതമായ സ്വീകരണം.
ReplyDeleteThis comment has been removed by the author.
ReplyDeleteഅര്‍ജെന്റിന കോര്ടര്‍ എത്തിയ്യത് തന്നെ വല്യ കാര്യം ആണന്നു അവിടുത്തെ നാട്ടുകാര്‍ക്ക് അറിയാം പക്ഷെ ബ്രസീല്‍ അങ്ങനെ അല്ലല്ലോ world no 1 അല്ലെ !!!!!!!
ReplyDeleteഅര്‍ജെന്റിന സെമിയില്‍ പോലും എത്തില്ല എന്ന് മുന്‍കൂട്ടി കണ്ടു കൊണ്ടാണ് കോച്ച് താന്‍ തുണി ഇല്ലാതെ ഓടും എന്ന് പ്രഖ്യാപിച്ചത്. എന്തായാലും ഒരു വല്യൊരു ആപത്തില്‍ നിന്നും ഫുട്ബോള്‍ പ്രേമികളെ രക്ഷിച്ചു. ഈശ്വരോ രക്ഷതു !
ReplyDeleteകളി ജയിക്കുമ്പോള്‍ കോച്ചിന്റെ (പാളിയ) തന്ത്രങ്ങളെ പുകഴ്ത്തുകയും, തോല്‍ക്കുമ്പോള്‍ പുറംകാല് കൊണ്ട് തട്ടിയകറ്റുന്നവരാണ് ബ്രസീലുകാരെന്ന് ലോകത്തോട് അവര്‍ കാണിച്ചു തന്നു.
ReplyDeleteദുംഗയുടെ ലക്ഷ്യം കപ്പാണ് കേളിശൈലിയല്ലെന്ന് പുകഴ്ത്തി പാടി നടന്ന എത്രയെണ്ണത്തിനെ നാം ദിവസവും കണ്ടു, എന്നിട്ടിപ്പോള്‍ അയ്യേ....
വാര്‍ത്ത : ഹോളണ്ട് ടീം അഞ്ചാം തിയതി വരെ മാത്രമേ ഹോട്ടെല്‍ ബുക്ക് ചെയ്തിട്ടുള്ളൂ
ReplyDeleteടിന്റു മോന്‍ : അര്‍ജന്റീനയും ബ്രസീലും ബുക്ക് ചെയ്ത ഹോട്ടെല്‍ അവിടെ ഒഴിഞ്ഞു കിടപുണ്ടാവുമല്ലോ
crtsy:manorama